ന്യൂഡൽഹി : ബിജെപിയുടെ പ്രധാന അജണ്ടയായ മതപരിവർത്തന നിയമം സുപ്രീംകോടതി ചോദ്യം ചെയ്യുന്നു. സംഘപരിവാറിന്റെ അജണ്ടകൾക്ക് ഇതോടെ മങ്ങലേൽക്കുവാൻ പോവുകയാണെന്നു പ്രശസ്ത മാധ്യമപ്രവർത്തകൻ മാത്യു സാമുവേൽ.
ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾക്ക് സന്തോഷകരമായ ഒരു വാർത്തയാണിത്.
ബജരംഗദളും സംഘപരിവാറും ബിജെപി ഭരിക്കുന്ന പല സ്റ്റേറ്റുകളിലും കള്ളക്കേസുകൾ എടുക്കുകയാണ്. പ്രത്യേകിച്ച് ദളിത് കമ്മ്യൂണിറ്റിക്കെതിരെ നിർബന്ധിത മതപരിവർത്തന കേസുകൾ. ഏകദേശം 3500 കേസുകൾ ആണ് കഴിഞ്ഞ രണ്ടോ മൂന്നോ വർഷങ്ങൾ കൊണ്ടുണ്ടായത്. അതായത് സ്റ്റേറ്റ് ഒരു ലെജിസ്ലേഷൻ ഉണ്ടാക്കുന്നു. ലോകത്തെവിടെയും കേൾക്കാത്ത ലെജിസ്ലേഷൻ. ജീവപര്യന്തം. ഓൺലൈനിൽ കൂടെ പറഞ്ഞു കഴിഞ്ഞാൽ ഓൺലൈനിൽ ഇട്ടുകഴിഞ്ഞാൽ അവർക്കെതിരെ കേസ്,രാജസ്ഥാനിൽ ഉണ്ടായത്.ഇതിനേക്കാളും വലിയ രീതിയാണ് കർണാടകയിൽ ഉണ്ടായത്,ബിജെപി ഭരിച്ചപ്പോൾ. അതിനെപ്പറ്റി ആണ് സിദ്ധരാമയ്യ പറഞ്ഞത് എടുത്തു ദൂരെ കളയും എന്ന്. എന്നാൽ ഇപ്പോൾ ഏറ്റവും സന്തോഷകരമായ വാർത്ത സുപ്രീംകോർട്ട് ഈ ഇഷ്യു എടുക്കാൻ പോവുകയാണ്. അതുപോലെതന്നെ സംസ്ഥാന ഗവൺമെന്റുകൾക്കും,ഹൈക്കോടതികൾക്കും അവിടെയുള്ള കേസുകൾ മുഴുവനും സുപ്രീംകോടതിയിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറഞ്ഞു.

ഉറപ്പായിട്ടും സുപ്രീംകോടതി സ്ട്രൈക്ക് ഡൗൺ ചെയ്യും. സ്റ്റേറ്റ് ഗവൺമെന്റ്ക്ക് ശരിക്കും നല്ല രീതിയിലുള്ള താക്കീതും കൊടുക്കുംf. ഇന്ത്യയിലെല്ലാം ദളിത് അട്രോസിറ്റീസ് ആക്ട് ഉണ്ട്.ഇന്ത്യയിലെ എല്ലാ സ്റ്റേറ്റുകളും ശക്തമാണ് ഈ സംഭവം. യുപിയിലും മറ്റു പലയിടത്തും ബിജെപി ഭരിക്കുന്നിടത്തു,അവരുടെ ഒരു ഡിമാൻഡ് ആണ് ഈ ആക്ട് എടുത്തു കളയുകയെന്നുള്ളത്. കാരണം ഈ ആക്ട് നിലനിൽക്കുന്നിടത്തോളം കാലം ഇവർക്ക് ദളിതിനെ പീഡിപ്പിക്കാനും അടിക്കാനോ നടക്കത്തില്ല. നടക്കാത്തതിന്റെ കാര്യം, അടിയോ മറ്റോ നടന്നാൽ ഇത് പെട്ടെന്ന് ഡിജിറ്റലിൽ അങ്ങ് പോവുകയാണ്. ബിജെപി ഭരിച്ചാലും ആര് ഭരിച്ചാലും പൊലീസ് വന്ന് കേസ് ചാർജ് ചെയ്യും. പിന്നീട് ജാമ്യം കിട്ടുന്നില്ല. എത്രയോ പേർ അകത്തു കിടപ്പുണ്ട്. ഇവർ വലിയ സ്വാധീനം ഉപയോഗിച്ചാണ് പുറത്തുവരുന്നത്. അവർക്ക് കിട്ടിയ ഒരു സംഭവമാണ്, ക്രിസ്തീയ മതപരിവർത്തനം നടത്തുന്നു എന്നും പറഞ്ഞുകൊണ്ട് ഇവരെ പിടിച്ചു അറസ്റ്റ് ചെയ്യുക എന്നുള്ളത്.അതാണ് ഇപ്പോൾ ചോദ്യം ചെയ്യാൻ വരുന്നത്.
ഇന്ത്യയുടെ ഇപ്പോഴത്തെ സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് ദളിത് കമ്മ്യൂണിറ്റിയിൽ നിന്നുള്ള ബി ആര്‍ ഗവായ് ആണ്. അദ്ദേഹത്തിന് പേഴ്സണലി അറിയാവുന്ന കാര്യമാണിത്.നിർബന്ധമായിട്ട് എങ്ങും മതപരിവർത്തനം നടത്തുന്നില്ല.കാരണം കഴിഞ്ഞ കുറേ ദിവസങ്ങൾ ആയിട്ട് സുപ്രീംകോർട്ടിലെ പല ജഡ്ജസും സീനിയർ ആയിട്ടുള്ള ലോയേഴ്സ് ഒക്കെ ഇത് ഡിസ്കസ് ചെയ്യുന്നുണ്ട്. ഈ കന്യാസ്ത്രീകളെ ആക്രമിക്കുന്നത്, രണ്ടു കുട്ടികളെ അടിക്കുന്നു… നിർബന്ധിത മതപരിവർത്തനം. ഇതൊക്കെ ചർച്ച ആയി.
കേന്ദ്രസർക്കാർ തന്നെയാണ് സുപ്രീംകോർട്ടിനോട് ആവശ്യപ്പെടുന്നത് ഇതൊരു ഇഷ്യൂ ആക്കി എടുത്തിട്ട് എല്ലാവർക്കും നോട്ടീസ് സെർവ് ചെയ്തിട്ട് ഇതിനൊരു പരിഹാരം കാണണം. കാരണം ദിവസവും ഇത്രയും കേസ് വർദ്ധിക്കുകയാണ്. ഏറ്റവും കൂടുതൽ പ്രതികളായി പോകുന്നത് ദളിത് കമ്മ്യൂണിറ്റി ആണ്. അവരെല്ലാംകൂടി പോളറൈസ് ചെയ്തു കഴിഞ്ഞാൽ!
നിർബന്ധിത മതപരിവർത്തനവും ആയിട്ട് മറ്റൊരു കേസുമുണ്ട്. ഒരുആണും പെണ്ണും പ്രേമിച്ചുകെട്ടുന്നു. അതിനെയും ഇതിന്റെ വരിധിയിൽ കൊണ്ടു വരികയാണ്. അവരെയും പിടിച്ച് അറസ്റ്റ് ചെയ്യുകയാണ്. ക്രൂരമായിട്ട് മർദ്ദിക്കുകയാണ്. പൊലീസിന് ഒരു നിയമം കൈയിൽ കിട്ടി, സ്റ്റേറ്റുകൾ ഉണ്ടാക്കിയത്. അതിനകത്ത് ഗുണ്ടകളാണ് പ്രവർത്തിക്കുന്നത്. അവർ അവരുടെ രീതിയിൽ പ്രവർത്തിക്കുകയാണ്, അജണ്ടയുടെ ഭാഗമായിട്ട്. സുപ്രീം കോർട്ടിൽ ഇതുമായി ബന്ധപ്പെട്ട് ആർഗുമെന്റുണ്ട്.ഏകദേശം മൂന്നോ നാലോ ആഴ്ചക്കുള്ളിൽ, എല്ലാ സംസ്ഥാന ഗവൺമെന്റിനോടും ഹൈക്കോർട്ടിനോടും ആവശ്യപ്പെട്ടിട്ടുണ്ട് ഇതിന്റെ റിപ്പോർട്ടുകൾ കിട്ടാൻ. എല്ലാ കേസുകളും സുപ്രീം കോർട്ടിലോട്ട് വരും. നല്ല ആർഗ്മെന്റ് ഉണ്ടാകും. ഈ സമയത്തൊക്കെ സ്റ്റേറ്റിന്റെ ആർഗുമെന്റാണ് പൊളിഞ്ഞു പോകുന്നത്. ഇത് ഭരണഘടനപരമായിട്ട് ഏത് രീതിയിലാണ് നിങ്ങൾ ആക്ട് ചെയ്തിരിക്കുന്നത്. ആൾക്കാർക്ക് അവർക്ക് ഇഷ്ടമുള്ളിടത്ത് പോകാം ഇവരൊന്നും മതം മാറിയിട്ടും ഇല്ല.അവരവരുടെ വിശ്വാസമേ മാറിയിട്ടുള്ളൂ.

അതിനകത്ത് ഏത് രീതിയിലാണ് കള്ളക്കേസ് എടുക്കാൻ പറ്റുന്നത്.
മധ്യപ്രദേശിലെ ജബ്ബാർഖാൻ എന്ന സുവിശേഷകന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. സുപ്രീംകോടതി പറഞ്ഞതാണ് ബുൾഡോസർ ഉപയോഗിക്കരുത് എന്ന്. എന്തുകൊണ്ട് ഇന്ത്യയെ ഒരു ബനാന റിപ്പബ്ലിക് ആക്കാൻ ശ്രമിക്കുന്നു. ഇന്ത്യയിൽ ജനാധിപത്യത്തെ ചോദ്യം ചെയ്യുകയാണ്. അതായത് കാടത്തമുള്ളവർക്ക് ഭരണം കിട്ടി എന്തും ചെയ്യാൻ പറ്റും. അതിന്റെ തെളിവാണ് ബി ജെപി ഭരിക്കുന്ന പല സ്റ്റേറ്റുകളിൽ ഉണ്ടാകുന്നത്. അതേപോലെ പ്രോപ്പർ ആയിട്ട് ചാർജ് ഷീറ്റ് ഇല്ല. ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന പലതിനെയും ചോദ്യം ചെയ്യരുത്. ഇന്ത്യയിലെ പല ഇൻസ്റ്റിറ്റ്യൂഷനും നിങ്ങളെ ക്വസ്റ്റ്യൻ ചെയ്യും. ഈ ഒരു രീതിയിലോട്ട് കൊണ്ടുപോയതിന് കാരണം സംഘപരിവാർ – ബജറാളിന്റെ ഒരു അജണ്ട ഉണ്ട്. അതായത് ഇന്ത്യയെ നശിപ്പിക്കുക.ഇന്ത്യ പൂർണ്ണമായിട്ടും ഹിന്ദു രാഷ്ട്രം ആക്കാൻ. അതൊക്കെ വരണം എന്നുണ്ടെങ്കിൽ 50 വർഷം മുൻപേ ഉണ്ടാകേണ്ട കാര്യമായിരുന്നു. അന്നാണെങ്കിൽ ചിലപ്പോൾ നടന്നേനെ. ഇനിയും ഒരു ആയിരം വർഷം കഴിഞ്ഞാലും നടക്കത്തില്ല കാരണം ഇന്ത്യയിൽ ജാതീയത ഉണ്ടാക്കിയതാണ് ഏറ്റവും വലിയ പ്രശ്നം.അവർ തന്നെയാണ് ഈ കുഴി കുഴിച്ചേക്കുന്നത്.അതായത് സുപ്രീം കോടതി വിധിയോട് ഈ കുഴിയിൽ വീഴാൻ പോകുന്നത് ഇതിനൊക്കെ നേതൃത്വം നൽകുന്നവരാണ്. ഇതൊക്കെ സ്ട്രൈക്ക് ഡൗൺ ചെയ്തു കഴിഞ്ഞാൽ പിന്നെ ഈ നിയമം വെച്ച് പൊലീസിനും ബജ്റാംഗനും മിണ്ടാൻ സാധിക്കില്ല. എവിടൊക്കെ ക്രിസ്ത്യാനിറ്റി ഒതുക്കാൻ ശ്രമിച്ചാലും ഇറാൻ ആണെങ്കിലും പാകിസ്ഥാൻ ആണെങ്കിലും എവിടെയൊക്കെ ക്രിസ്ത്യാനിറ്റിയെ ഒതുക്കാൻ ശ്രമിച്ചാലും അവിടെയൊക്കെ ആയിരം മടങ്ങാണ് വർദ്ധിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇതോടുകൂടി സംഘപരിവാറിന്റെ ഏറ്റവും വലിയ അജണ്ട സുപ്രീം കോടതി പൊളിച്ചടുക്കും.
