കോട്ടയം: ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വനിത സംഘടന ആയ UP-LPF ഉം കോട്ടയം ജില്ല പെന്തക്കോസ്ത് ദൈവസഭകളും സംയുക്തമായി ആഗസ്റ്റ് മാസം 12,13, തീയ്യതികളിൽ കളത്തിപടി ക്രിസ്റ്റീൻ റിട്രീറ്റ് സെന്റർ ൽ വെച്ച് ആത്മീക സമ്മേളനം നടത്തും.
പാസ്റ്റർ. മോൻസി. പി. മാത്യു ഉത്ഘാടനം ചെയ്യുന്ന ഈ മീറ്റിംഗിൽ പാസ്റ്റർ അനീഷ് ചെങ്ങന്നൂർ, പാസ്റ്റർ കെ പി സജി കോട്ടയം, സിസ്റ്റർ റീജ ബിജു കൊട്ടാരക്കര, സിസ്റ്റർ ആൻസി പൗലോസ് ഏലപ്പാറ, സിസ്റ്റർ ഗിരിജ സാം എന്നിവർ വചനപ്രഘോഷണം നടത്തും.
സിസ്റ്റർ കുഞ്ഞുമോൾ രാജു ഏലപ്പാറ, സിസ്റ്റർ ധനുജകുമാരി ചെങ്കൽചൂള എന്നിവരെ ആദരിക്കുംസിസ്റ്റർ ആശാ സുനിൽകോഴിക്കോട്,സിസ്റ്റർ കെസിയ എൽദോസ് ബാംഗ്ലൂർ എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കും.
