തിരുവനന്തപുരം: ഹാർവെസ്റ്റ് ടിവിയുടെ നേതൃത്വത്തിൽ 2026 ഏപ്രിൽ 5-ന് വൈകു. 5 മണി മുതൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്നേഹ സന്ദേശം എന്ന പേരിൽ ക്രൈസ്തവ മഹാ സമ്മേളനവും റാലിയും സംഘടിപ്പിക്കുന്നു. ഒന്നര ദശാബ്ദമായി ദൈവവചന സന്ദേശം ജനഹൃദയങ്ങളിൽ എത്തിച്ചുകൊണ്ടിരിക്കുന്ന ഹാർവെസ്റ്റ് ടി വി യുടെ 15-ാമത് വർഷികാഘോഷത്തിന്റെ ഭാഗമായാണ് സ്നേഹ സന്ദേശം ഒരുക്കുന്നത്. സമ്മേളനത്തിൽ ദീർഘ വർഷങ്ങൾ കർതൃസേവനം നടത്തിയ ഏഴ് ദൈവദാസന്മാർക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകും.
മാർച്ച് 18 – ന് ഹോട്ടൽ ഹോറിസോണിൽ നടന്ന ആലോചനയോഗത്തിൽ തിരുവനന്തപുരത്തെ പ്രമുഖ ദൈവദാസന്മാർ പങ്കെടുത്തു. സമ്മേളന ദിനം 4.30 -ന് രക്ത സാക്ഷി മണ്ഡപത്തിൽ നിന്ന് റാലി ആരംഭിക്കും. തിരുവനന്തപുരത്തെ എല്ലാ ദൈവദാസന്മാരും സഭകളും സമ്മേളനത്തിന്റെ ഭാഗമാകും. അടുത്ത ആഴ്ച താലൂക്ക് അടിസ്ഥാനത്തിൽ പ്രമോഷണൽ യോഗങ്ങൾ നടക്കും. ദൈവം അനുവദിച്ചാൽ 2026 ഡിസംബറിനുള്ളിൽ 15-ാംവാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയുടെ വിവിധ പ്രധന പട്ടണങ്ങളിൽ സമാനമായ സമ്മേളനങ്ങൾ നടത്തുമെന്ന് ഹാർവെസ്റ്റ് ടിവി സി.ഇ.ഒ. ബ്രദർ ബിബി ജോർജ് ചാക്കോ അറിയിച്ചു.
ബ്രദർ മോളി കരിസ്മ , ബ്രദർ ഡെന്നീസ് ജേക്കബ് എന്നിവർ കോഡിനേറ്റർമാരായുള്ള കോർ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9349677977, 9847080067, 9447561777

