By using this site, you agree to the Privacy Policy and Terms of Use.
Accept
MaruppachaMaruppachaMaruppacha
0

No products in the cart.

Notification Show More
Font ResizerAa
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Reading: തീവ്ര-വലതുപക്ഷ രാഷ്ട്രീയത്തിനുബദലാകാൻ കോക്രോച്ച് രാഷ്ട്രീയം ?
Font ResizerAa
MaruppachaMaruppacha
0
  • HOME
  • NEWS
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
  • MATRIMONIALS
  • OUR TEAM
  • BUY BOOKS
  • DOWNLOAD E-PAPER
Search
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Have an existing account? Sign In
Follow US
Maruppacha > Blog > INDIA > തീവ്ര-വലതുപക്ഷ രാഷ്ട്രീയത്തിനുബദലാകാൻ കോക്രോച്ച് രാഷ്ട്രീയം ?
INDIANEWS

തീവ്ര-വലതുപക്ഷ രാഷ്ട്രീയത്തിനുബദലാകാൻ കോക്രോച്ച് രാഷ്ട്രീയം ?

സ്വന്തം ലേഖകൻ
Published: May 26, 2026
Share

മാത്യൂ ചെമ്പുകണ്ടത്തിൽ

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ (BJP) നിലവിലെ ആധിപത്യം വരും ദശകങ്ങളിലും തുടരുമെന്ന് പ്രശസ്ത തിരഞ്ഞെടുപ്പ് നിരീക്ഷകനും ‘ആക്സിസ് മൈ ഇന്ത്യ’യുടെ ചെയർമാനുമായ പ്രദീപ് ഗുപ്ത ഈയടുത്തു പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ വിലയിരുത്തൽ അനുസരിച്ച്, ഗവൺമെന്റിന്റെ ഭരണമികവ് മോശമാകാതിരുന്നാൽ, ബി.ജെ.പിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ കുറഞ്ഞത്, വരുന്ന 20 വർഷമെങ്കിലും അധികാരത്തിൽ തുടരാൻ സാധിക്കുമെന്നാണ്. കോൺഗ്രസ് പാർട്ടി രാജ്യത്തു ദീർഘകാലം ആധിപത്യം പുലർത്തിയതുപോലൊ വലിയൊരു കാലഘട്ടം ബി.ജെ.പി ഇന്ത്യയിൽ അധിക രം നിലനിർത്തുമെന്ന് അദ്ദേഹം കരുതുന്നു.

ബി.ജെ.പിയുടെയും പ്രതിപക്ഷത്തിന്റെയും ഭാവി പൂർണ്ണമായും ഭരണകക്ഷിയുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു. ഭരണത്തിൽ വലിയ വീഴ്ചകൾ വരുത്താതിരിക്കുന്നിടത്തോളം കാലം ബി.ജെ.പിക്ക് അനുകൂലമായ തരംഗം നിലനിൽക്കും. തുടർച്ചയായ വിജയങ്ങളിലൂടെയും വലിയ ജനവിധിയിലൂടെയും ബി.ജെ.പിക്ക് മേലുള്ള പൊതുജനങ്ങളുടെ പ്രതീക്ഷകൾ വളരെ ഉയർന്നിരിക്കുകയാണ്. അതിനാൽ വരും വർഷങ്ങളിൽ പാർട്ടിക്ക് ഭരണത്തിൽ ‘അതിശയകരമായ പ്രകടനം’ (Super performance) കാഴ്ചവെക്കേണ്ടി വരുമെന്നും പ്രദീപ് ഗുപ്ത കൂട്ടിച്ചേർത്തു.

♦️ അഗോള വലതുപക്ഷ തരംഗം
എത്രനാൾ നിലനിൽക്കും?

ഇന്ന് ലോകമെമ്പാടുമുള്ള ജനാധിപത്യ രാജ്യങ്ങളിൽ പ്രത്യേകിച്ച് യൂറോപ്പിലും അമേരിക്കയിലും ഇന്ത്യയിലും, ശക്തമായ വലതുപക്ഷ രാഷ്ട്രീയ തരംഗം വീശിയടിക്കുകയാണ്. കഴിഞ്ഞ കാലഘട്ടങ്ങളിൽ ഈ രാജ്യങ്ങൾ കടന്നുപോയ ലിബറൽ-ഇടതുപക്ഷ നയങ്ങളോടുള്ള ജനങ്ങളുടെ കടുത്ത അമർഷത്തിന്റെ പ്രതിഫലനമായിട്ടാണ് തീവ്രവലതുപക്ഷ രാഷ്ട്രീയം ഉയർന്നുവന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ അനിയന്ത്രിതമായ കുടിയേറ്റം, സാമ്പത്തിക പ്രതിസന്ധികൾ, മതതീവ്രവാദത്തിൻ്റെയും പൊളിറ്റിക്കൽ ഇസ്ളാമിൻ്റെയും വ്യാപനം എന്നിവയെല്ലാം ഇതിനു കാരണമായതാരി കണക്കാക്കുന്നു. നിലവിലെ വോട്ടർമാരിൽ ഭൂരിഭാഗവും പരമ്പരാഗത മൂല്യങ്ങളോടും ദേശീയതയോടും ഇപ്പോഴും ആഭിമുഖ്യമുള്ളവരാണ്. അതുകൊണ്ട് അടുത്ത രണ്ട് ദശകങ്ങളിൽ വലതുപക്ഷത്തിന് വലിയ തിരിച്ചടികൾ നേരിടേണ്ടി വരില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നത്.

ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലതുപക്ഷ ചിന്താഗതികൾ നേരിടുന്ന വെല്ലുവിളികളെയും ഭാവി സാധ്യതകളെയും കുറിച്ചുള്ള ആഴത്തിലുള്ള വിശകലനങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. പ്രമുഖ ചിന്താകേന്ദ്രമായ ‘പോളിസി എക്‌സ്‌ചേഞ്ചിന്റെ’ (Policy Exchange) റിപ്പോർട്ടനുസരിച്ച്, ബ്രിട്ടീഷ് രാഷ്ട്രീയവും തീവ്ര വലതുപക്ഷത്തേക്ക് (Far-right) മാറുമെന്നാണ് പ്രവചനം. സമീപകാല തെരഞ്ഞെടുപ്പുകളിൽ വലതുപക്ഷ കൺസർവേറ്റീവ് പാർട്ടി നേരിട്ട പരാജയങ്ങളെക്കുറിച്ചുള്ള വിശകലനത്തോടൊപ്പം, വലതുപക്ഷ രാഷ്ട്രീയം എങ്ങനെ പുനഃസംഘടിപ്പിക്കപ്പെടണമെന്നും ജനങ്ങളിലേക്ക് എങ്ങനെ ഇറങ്ങിച്ചെല്ലണമെന്നുമുള്ള സുപ്രധാന നിർദ്ദേശങ്ങളും നൽകുന്നുണ്ട്.

പോളിസി എക്‌സ്‌ചേഞ്ച് പ്രസിദ്ധീകരിച്ച “The Future of the Right” (വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാവി) എന്ന പ്രബന്ധ സമാഹാരത്തിൽ രാഷ്ട്രീയ നിരീക്ഷകയും മുൻ യുകെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രത്യേക ഉപദേശകയുമായിരുന്ന സൽമ ഷായുടെ (Salma Shah) നിരീക്ഷണങ്ങൾ വളരെ ശ്രദ്ധേയമാണ്. ആധുനിക സമൂഹത്തിൽ വ്യക്തികൾ നേരിടുന്ന സാംസ്കാരികമായ ഒറ്റപ്പെടലുകളെക്കുറിച്ചും പരമ്പരാഗത മൂല്യങ്ങളും ദേശീയ ബോധവും നഷ്ടപ്പെടുന്ന സമൂഹത്തിൽ സംഭവിക്കുന്ന ‘വേരില്ലായ്മയെക്കുറിച്ചും’ (Rootlessness) അവർ പ്രതിപാദിക്കുന്നു. വലതുപക്ഷ രാഷ്ട്രീയം അഭിസംബോധന ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം ഇതാണെന്ന് സൽമ ഷാ വാദിക്കുന്നത് (ലിങ്ക് കമൻ്റ് ബോക്സിൽ). ആഗോളവൽക്കരണവും അതിവേഗത്തിലുള്ള സാമൂഹിക മാറ്റങ്ങളും കാരണം ജനങ്ങൾക്ക് തങ്ങളുടെ സമുദായത്തോടും രാജ്യത്തോടുമുള്ള പരമ്പരാഗതമായ ബന്ധം നഷ്ടപ്പെടുന്നു. ഇതിന് പരിഹാരം കാണാൻ വലതുപക്ഷം മുന്നോട്ട് വരണമെന്ന് അവർ ആഹ്വാനം ചെയ്യുന്നു.

♦️ വലതുപക്ഷം തകർന്നടിയുന്നു;
തീവ്ര-വലതുപക്ഷം ശക്തമാകുന്നു

പരമ്പരാഗത വലതുപക്ഷത്തിന്റെ തകർച്ച ഇടതുപക്ഷത്തെ ശക്തമാക്കുന്ന പതിവുരീതിക്കു പകരം അവിടെ തീവ്ര വലതുപക്ഷം (Far-right) വളരുന്ന വിചിത്രമായൊരു പ്രതിഭാസം ആഗോളതലത്തിൽ ശക്തമാവുകയാണ്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇന്ത്യയിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ബ്രിട്ടനിൽ വലതുപക്ഷമായ കൺസർവേറ്റീവ് രാഷ്ട്രീയം ഏതാണ്ട് അസ്തമിച്ചു എന്നു പറയാം. ഇന്ത്യയിൽ വലതുപക്ഷ രാഷ്ട്രീയ ശക്തിയായിരുന്ന “ഇന്ത്യൻ നാഷണൽ കോൺഗ്രസ്” ദയനീയമായി തകരുകയും തീവ്ര-വലതുപക്ഷമായ ബി.ജെ.പി അധികാരം പിടിച്ചടക്കുകയും ചെയ്തു.

♦️ അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തലുകൾ

ഇന്ത്യയിൽ പ്രദീപ് ഗുപ്ത ഭരണമികവിനെ അടിസ്ഥാനമാക്കി ബി.ജെ.പി. യുഗം പ്രവചിക്കുമ്പോൾ, അന്താരാഷ്ട്ര നിരീക്ഷകർ സാംസ്കാരിക മാറ്റങ്ങൾ, കുടിയേറ്റ പ്രതിസന്ധികൾ, ലിബറലിസത്തോടുള്ള ജനങ്ങളുടെ മടുപ്പ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ആഗോളതലത്തിൽ വലതുപക്ഷത്തിന്റെ ഈ കുതിച്ചുചാട്ടം പ്രവചിക്കുന്നത്. ജോർജിയ സർവ്വകലാശാലയിലെ പ്രൊഫസറും ലോകത്തിലെ പ്രമുഖ “പോപ്പുലിസം” നിരീക്ഷകനുമായ പ്രൊഫസർ കാസ് മുഡ് (Cas Mudde) വാദിക്കുന്നത്, തീവ്ര വലതുപക്ഷ രാഷ്ട്രീയം ഇനി കേവലം ഒരു താൽക്കാലിക പ്രതിഭാസമല്ല, അത് ലോക രാഷ്ട്രീയത്തിൽ മുഖ്യധാരയായി മാറിക്കഴിഞ്ഞു എന്നാണ്.

ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയിലെ യൂറോപ്യൻ പൊളിറ്റിക്‌സ് പ്രൊഫസറായ പ്രൊഫ. താരിക് അബു-ചാദി (Prof. Tarik Abou-Chadi) പ്രവചിക്കുന്നത്, പരമ്പരാഗത ഇടതുപക്ഷ, കൺസർവേറ്റീവ് പാർട്ടികളെ മുഴുവൻ വിഴുങ്ങിക്കൊണ്ട് തീവ്ര വലതുപക്ഷ പാർട്ടികൾ ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി മാറുമെന്നാണ്. യൂറോപ്പിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും ഇടത്-ലിബറൽ ആശയങ്ങൾക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ആംസ്റ്റർഡാം സർവ്വകലാശാലയിലെ പ്രൊഫ. സാറാ ഡി ലാംഗെയും (Prof. Sarah L. de Lange), പ്രശസ്ത അമേരിക്കയിൽ ഫ്രാൻസിസ് ഫുകുയാമയും (Francis Fukuyama) സമാനമായ വീക്ഷണങ്ങൾ പങ്കിടുന്നു.

♦️പുതിയ തരംഗം:
‘കോക്രോച്ച് ജനതാ പാർട്ടി’ (CJP)

തീവ്ര വലതുപക്ഷത്തിന്റെ വളർച്ചയെക്കുറിച്ചും ആഗോള ജനാധിപത്യ രാഷ്ട്രീയത്തിലെ മാറ്റങ്ങളെക്കുറിച്ചും ലോകം ചർച്ച ചെയ്യുമ്പോഴാണ് തികച്ചും പുതിയൊരു രാഷ്ട്രീയ പ്രവണത ഉയർന്നു വരുന്നതിൻ്റെ സൂചനകൾ കണ്ടു വരുന്നത്. ഇന്ത്യയിൽ രൂപപ്പെട്ട ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) എന്ന പേരിലുള്ള ഒരു സോഷ്യൽ മീഡിയ കൂട്ടായ്മയാണ് പുത്തൻ രാഷ്ട്രീയ മുന്നേറ്റമായി ഇപ്പോൾ ആഗോള ശ്രദ്ധ നേടിയിരിക്കുന്നത്.

2026 മെയ് 15-ന് ഇന്ത്യൻ സുപ്രീം കോടതിയിൽ നടന്ന ഒരു വാദത്തിനിടെ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെ “കോക്രോച്ച്കളോട്” (Cockroaches) ഉപമിച്ച് നടത്തിയ ഒരു പരാമർശം വ്യാപകമായ ജനരോഷത്തിന് കാരണമായി. ഈ പരാമർശത്തിന് മറുപടിയായിട്ടാണ് ചില യുവാക്കൾ ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന ആശയവുമായി രംഗത്തെത്തിയത്.

വെറും 48 മണിക്കൂറിനുള്ളിൽ ഇതിൽ 40,000-ത്തിലധികം രജിസ്റ്റർ ചെയ്ത അംഗങ്ങളെ ലഭിച്ചു. 2026 മെയ് 21-ലെ കണക്കുകൾ പ്രകാരം 3,50,000-ത്തിലധികം അംഗങ്ങൾ ഈ പ്രസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ 22.7 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും എക്‌സിൽ (പഴയ ട്വിറ്റർ) 1,50,000-ത്തിലധികം ഫോളോവേഴ്‌സുമുള്ള ഈ പ്രസ്ഥാനം ഒരു വലിയ ഓൺലൈൻ സ്വാധീനമായി മാറിയിരിക്കുന്നു.

“കോക്രോച്ച് ജനതാ പാർട്ടി രാഷ്ട്രീയത്തിലേക്ക്? സി.ജെ.പിയെ നിരീക്ഷിച്ച് ഇന്റലിജൻസ് ഏജൻസികൾ (ഏഷ്യാനെറ്റ്)”, “‘കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് മമത” (മാതൃഭൂമി) തുടങ്ങിയ തലക്കെട്ടുകൾ ഇപ്പോൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്,

♦️ പ്രത്യയശാസ്ത്രമില്ലാത്ത
‘കൂറ രാഷ്ട്രീയം’ ലോകം കീഴടക്കും

പ്രത്യേക രാഷ്ട്രീയ ചിന്താധാരകളോ പ്രത്യയശാസ്ത്ര നിലപാടുകളോ ഒന്നും മുന്നോട്ടുവെക്കാത്ത കൂറ രാഷ്ടീയം കമ്മ്യൂണിസത്തിന്റെയോ ക്യാപിറ്റലിസത്തിന്റെയോ നാഷണലിസത്തിന്റെയോ മേൽവിലാസങ്ങളൊന്നും പ്രകടമാക്കുന്നില്ല. അതാത് സമയത്തെ തരംഗങ്ങൾക്കും താൽപ്പര്യങ്ങൾക്കും അനുസരിച്ച് ഇതു തീരുമാനിക്കുകയോ മാറിമറിയുകയോ ചെയ്യാം.

ജനറേഷൻ ആൽഫ (2010-ന് ശേഷം ജനിച്ചവർ) പൂർണ്ണമായും ഡിജിറ്റൽ ലോകത്താണ് വളരുന്നത്. ആഴത്തിലുള്ള പുസ്തക വായനയോ പ്രത്യയശാസ്ത്ര പഠനങ്ങളോ ഇല്ലാതെ, സോഷ്യൽ മീഡിയ അൽഗോരിതങ്ങളും, വീഡിയോ റീലുകളും, ഇൻഫ്ലുവൻസർമാരുടെ അഭിപ്രായങ്ങളും അടിസ്ഥാനമാക്കി നിലപാടുകൾ ക്രമീകരിക്കന്ന ഒരു രാഷ്ട്രീയകൂട്ടായ്മ ഈ തലമുറയിൽ ഉയർന്നുവരും. കേവലം സോഷ്യൽ മീഡിയ ട്രെൻഡുകളും അതിജീവന തന്ത്രങ്ങളും മാത്രം നോക്കുന്ന കോക്രോച്ച് രാഷ്ട്രീയമായിരിക്കാം തീവ്ര വലതുപക്ഷത്തെ കീഴടക്കി അധികാരം പിടിച്ചെടുക്കാൻ പോകുന്നത്. ജനറേഷൻ ആൽഫയും തുടർന്നുള്ള തലമുറകളും മുന്നോട്ടുവെക്കുന്ന സോഷ്യൽ മീഡിയ ട്രെൻഡുകളെ പിൻപറ്റുന്ന ഒരു രാഷ്ട്രീയ രൂപമായിരിക്കുമിത്.

മനുഷ്യന്റെ ചിന്താശേഷിയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതങ്ങൾ കീഴടക്കാൻ പോകുന്ന വരുംകാലത്ത്, മനുഷ്യൻ പോലും അപ്രസക്തനാവുകയും AI എല്ലാം തീരുമാനിക്കുകയും ചെയ്യുന്ന ഒരു ലോകത്ത്—പരമ്പരാഗത രാഷ്ട്രീയത്തിനും ഇടത്, വലത് പ്രത്യയശാസ്ത്രങ്ങൾക്കും പ്രസക്തി നഷ്ടപ്പെടാനും കോക്രോച്ചുകൾ ആധിപത്യം സ്ഥാപിക്കാനും വലിയ സാധ്യതയുണ്ട്. ജെൻ-സീ (Gen Z) പ്രതിഷേധങ്ങൾ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്നത് നാം കണ്ടു; എന്നാൽ കോക്രോച്ച് രാഷ്ട്രീയം ഇതിലും വലിയ ശക്തിയോടെ ലോക രാഷ്ട്രീയം നിയന്ത്രിക്കാൻ പോകുന്നതിൻ്റെ സാധ്യതകളാണ് കാണുന്നത്. ഈ യാഥാർത്ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്.

ഐപിസി മഞ്ചേരി സെൻ്ററിന് പുതിയ നേതൃത്വം
നവാപൂർ കൺവെൻഷൻ
Kazhalina kai thozhunnitha
പുനരുത്ഥാനം: മടങ്ങിവരവിന്റെ സാധ്യതകൾ
SFCNA ഫാമിലി കോൺഫറൻസ് ചിക്കാഗോ – ലോക്കൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

Follow US

Find US on Social Medias
FacebookLike
XFollow
YoutubeSubscribe
TelegramFollow
Popular News
NEWSUS & CANADA

അസംബ്ലീസ് ഓഫ് ഗോഡ്, ഐ എ ജി യു കെ & യൂറോപ്പ് ജനറൽ കൗൺസിൽ ഒക്ടോബർ 10ന്

സ്വന്തം ലേഖകൻ
സ്വന്തം ലേഖകൻ
September 7, 2026
“From Manipur Hills to the Holy Land: Lost Tribe of Israel Finally Comes Home”
പാസ്റ്റേഴ്‌സ് ഫാമിലി കോൺഫറൻസും സഭാപ്രതിനിധി സമ്മേളനവും
July 4 Miracle: Pastor Jin Released as America Celebrates 250 Years of Freedom
കുന്നംകുളം ക്രിസ്ത്യാനികളുടെ ജൂത പൈതൃകം

വാർത്തകളും മാട്രിമോണിയലും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

BRIDES WANTED

View All
Popular
MATRIMONIAL
2549 views
MM58/26 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് മാതാപിതാക്കൾ, 7 വർഷം മുമ്പ് ഭാര്യ മരിച്ച, 45 വയസ്സ് പ്രായമുള്ള തങ്ങളുടെ മകന് വേണ്ടി (B.A, M.Div, ITES, അന്താരാഷ്ട്ര ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് പഠനം...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
2158 views
  MM57/26 Syrian Christian Pentecostal parents from Pathanamthitta District invite suitable proposals for their son, 45 yrs, widower since 7 years, Pastoring a church and...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1697 views
BRIDE WANTED MM 56/26 US-settled, God-fearing Christian boy (26), professionally qualified with degree in business studies, currently employed with a multinational company, well-settled, talented, and...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3799 views
MM 53/26 Syrian Christian Born again boy (from Missionary family) raised in North India (25 / {8 - 2000} /5'8" / 69 Kg / BTech...
Posted 7 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3337 views
MM47/26 Pentecostal boy, 26, (March 1999), 183cm, Msc International Business Management with Project Management - Kingston University London. B.Com. Kristu Jyoti College Changanacherry. Current Profession:...
Posted 9 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3996 views
MM 37/25 Syrian Christian Pentecostals parents from Chennai, invite proposal for their son, 25 (January 2000), 182 cm, B E from Anna University, MBA (University...
Posted 12 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3471 views
MM 36/25 Syrian Christian Pentecostals parents from Kozhanchery, invite proposal for their son 34, 178cm, MSc Biotechnology, working at Bangalore. Innocent divorcee. Seeking suitable alliance...
Posted 1 year ago by സ്വന്തം ലേഖകൻ

GROOMS WANTED

View All
MATRIMONIALS
127 views
MM 61/26 Syrian Christian Pentecostal parents invite proposals for their daughter (DOB: 20.07.2000, Height: 165 cm, Non-Ornamental). She holds a B.Tech in Computer Science Engineering...
Posted 1 week ago by സ്വന്തം ലേഖകൻ
MATRIMONIAL
592 views
MM 60/26 Pentecostal parents invite proposals for their daughter, 28 years (06.09.1998), 152cm, 51 kg, B.Com Computer Application, Additional Elective Co-operation. Looking for a God-fearing...
Posted 2 months ago by സ്വന്തം ലേഖകൻ
MATRIMONIAL
476 views
MM 59/26. Syrian Christian Pentecostal parents invite proposal for their daughter 28 (15 July 1998), MBA, Worked at Ernst and Young as Tax Analyst. Now...
Posted 2 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1711 views
GROOM WANTED MM 55/26 CNI parents Mumbai invite proposals for their daughter, 32, DOB: 03.11.1993, 5.2ft, B.Sc. Zoology, B.Ed. MSc., M.Ed., MA English Literature., MSW,...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1763 views
MM54/26 Syrian Christian Pentecostal parents invite proposals for their daughter, 25, DOB : 20/07/2000, 164 cm, 52 kg, BTech(Computer Science) , Worked as Quality Assurance...
Posted 7 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1792 views
MM51/26 മധ്യ തിരുവിതാംകൂറിലെ - സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്‌ടറായി പ്രാക്റ്റീസ് ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്‌തു യുവതി. 26 വയസ്സ്, 5', 3" ഉയരം. എം.ബി.ബി.എസ്. അനുയോജ്യ മായ വിവാഹാലോചനകൾ ക്ഷണിക്കുന്നു....
Posted 9 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1699 views
MM50/26 Syrian Christian Pentacostal parents invite proposals for their daughter, brought up in Delhi NCR (born on 28th August 1999, 5.3 feet tall) who is...
Posted 9 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1573 views
MM49/26 യു.എ.ഇയിൽ ഫാർമസിസ്റ്റായി ജോലിയുള്ള, ഹൈന്ദവ പശ്ചാ ത്തലത്തിൽ നിന്നും പെന്ത ക്കോസ്ത് വിശ്വാസം സ്വീകരിച്ച യുവതി. 30 വയസ്സ്, 158 സെ.മീ. ഉയരം. ബി.ഫാം. അനുയോജ്യ മായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലി...
Posted 9 months ago by സ്വന്തം ലേഖകൻ
  • 1
  • 2
  • »
Page 1 of 2

About US

We influence 20 million users and is the number one business and technology news network on the planet.

Subscribe US

Subscribe to our newsletter to get our newest articles instantly!

[mc4wp_form]
MaruppachaMaruppacha
Follow US
© 2025 Maruppacha. All Rights Reserved.
  • Download e-PAPER
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?