റവ. ഷാജി കാരയ്ക്കൽ
ന്യൂയോർക്: സ്വീഡന്റെ ഉത്തരധ്രുവ പ്രദേശമായ കിറുണയിൽ നിന്നാണ് വൈറലായ വാർത്തയും വീഡിയോയുമൊക്കെ പുറത്തു വരുന്നത്. 113 വർഷം പഴക്കമുള്ള, തടിയിൽ നിർമിച്ചു ചെഞ്ചായം പൂശിയ 750ലധികം ടൺ ഭാരമുള്ള ദേവാലയം ഒരു നൂറ്റാണ്ടായി നിലനിന്നിരുന്ന സ്ഥലത്ത് നിന്ന് 5 കിലോമീറ്റർ [3 മൈൽ] അകലെ പുതിയായ നഗര കേന്ദ്രത്തിലെ നിർദ്ദിഷ്ട സ്ഥലത്ത് എത്താൻ രണ്ട് ദിവസമെടുത്തു.


ചരിത്രം കുറിക്കുന്ന മണിക്കൂറിൽ 500 മീറ്റർ (1,600 അടി) വേഗതയിലുള്ള ഈ സാവധാന യാത്രയുടെ ഭാഗമാകാൻ അതിശൈത്യം വക വയ്ക്കാതെ സ്വീഡൻ രാജാവ് കാൾ പതിനാറാമൻ ഗുസ്റ്റാഫ് ഉൾപ്പടെ ആയിരങ്ങളാണ് ഈ അപൂർവ ദൃശ്യത്തിന് സാക്ഷികളായത്.

സ്വീഡന്റെ ദേശീയ സംപ്രേക്ഷകർ “ദി ഗ്രേറ്റ് ചർച്ച് വാക്കി”ന്റെ തത്സമയം ലോകമെങ്ങുള്ള പ്രേക്ഷകർക്ക് മുൻപിലെത്തിച്ച് ലോക റിക്കാർഡിട്ടതായി അവകാശപ്പെടുന്നു.
ഉത്തരധ്രുവത്തിന് 90 മൈൽ വടക്ക് സ്ഥിതിചെയ്യുന്ന കിരുണയിൽ 3,000 വീടുകളും 6,000 തദ്ദേശവാസികളെയും മാറ്റിപ്പാർപ്പിക്കാനുള്ള 30 വർഷത്തെ പദ്ധതിയുടെ ഭാഗമായിരുന്നു ഈ നീക്കം. 50 ദശലക്ഷം ഡോളറിലധികം ചെലവഴിച്ച ഈ പദ്ധതിക്ക് എട്ട് വർഷത്തെ ആസൂത്രണം വേണ്ടിവന്നു. 1950 ന് മുമ്പ് നിർമ്മിച്ച സ്വീഡനിലെ ഏറ്റവും മനോഹരമായ കെട്ടിടമായി തിരഞ്ഞെടുക്കപ്പെട്ടതാണ് ഈ പള്ളി. ആർക്റ്റിക് പർവത പ്രദേശമായ കിരുണ എല്ലായ്പ്പോഴും ഒരു ഖനന പട്ടണമായിരുന്നു. സ്വീഡിഷ് സർക്കാർ ഉടമസ്ഥതയിലുള്ള ഖനന കമ്പനിയായ LKAB കിരുണ നിവാസികൾക്ക് സമ്മാനമായി നിർമിച്ചു നല്കിയതാണ് പ്രസ്തുത ആരാധനാലയം. 1912-ലാണ് പള്ളിയുടെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയത്. ഈ കമ്പനി തന്നെയാണ് ഈ സ്ഥലം മാറ്റത്തിന്റെ മുഴുവൻ ചിലവും വഹിക്കുന്നത്.
ആർക്കിടെക്റ്റ് ഗുസ്റ്റാഫ് വിക്മാൻ രൂപകൽപ്പന ചെയ്ത ഈ പള്ളി സാമി പ്രചോദിത ഘടകങ്ങൾ ഉൾക്കൊള്ളുന്നു, അതിന്റെ നിയോ-ഗോത്തിക് ബാഹ്യഭാഗം, യൂജീൻ പ്രിൻസിന്റെ ആർട്ട് നോവ്യൂ അൾത്താരപീസ്, 2,000 ലധികം പൈപ്പുകളുള്ള ഓർഗൻ എന്നിവ ഇതിനെ ഒരു സാംസ്കാരിക നാഴികക്കല്ലാക്കി മാറ്റി . നഗരത്തിലെ സെമിത്തേരിക്ക് സമീപമുള്ള പുതിയ നഗരകേന്ദ്രത്തിൽ പള്ളി 180 ഡിഗ്രിയിൽ തിരിച്ച് പടിഞ്ഞാറോട്ട് അഭിമുഖമായിട്ടാണ് സ്ഥാപിക്കുന്നത്.
1900 ൽ എൽകെഎബിയുടെ ആദ്യത്തെ മാനേജരും ജിയോളജിസ്റ്റുമായ ഹജൽമാർ ലണ്ട്ബോം ആണ് ഇത് സ്ഥാപിച്ചത്. ഇന്ന്, സ്വീഡിഷ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എൽകെഎബി, ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ ഇരുമ്പയിര് ഖനിയുടെ ആസ്ഥാനമാണ് ഈ പട്ടണമെന്ന് അവകാശപ്പെടുന്നു. പ്രത്യേകിച്ച് പുതിയ യുഗത്തിലെ ഹരിത സാങ്കേതികവിദ്യയ്ക്ക് നിർണായകമായ അപൂർവ ഭൗമ ഘടകങ്ങൾ അടങ്ങിയ നിർദ്ദിഷ്ട പെർ ഗൈജർ ഖനി ഈ പ്രദേശത്തിന്റെ തന്ത്രപരമായ പ്രാധാന്യം കൂടുതൽ അടിവരയിടുന്നുണ്ട്. എന്നാൽ ഖനിയുടെ വിപുലീകരണം പഴയ നഗര കേന്ദ്രത്തിന് താഴെയുള്ള ഭൂമിയെ ദുർബലപ്പെടുത്തുന്നുവെന്ന് 2004 ൽ കമ്പനി കിരുണ അധികാരികളോട് പറഞ്ഞു. അതിനുശേഷം, രണ്ട് ഡസനോളം കെട്ടിടങ്ങൾ മാറ്റുകയും ഒരു പുതിയ നഗര കേന്ദ്രം സ്ഥാപിക്കുകയും ചെയ്തതായി ന്യൂയോർക്ക് ടൈംസിന്റെ ഇസബെല്ല ക്വായ്, ഇസബെല്ല ആൻഡേഴ്സൺ എന്നിവർ റിപ്പോർട്ട് ചെയ്യുന്നു.
തദ്ദേശവാസികളായ സാമി സമൂഹം നിർമിക്കുന്ന കുടിലിനോട് സാമ്യമുള്ള രീതിയിലാണ് കിരുണ കിർകാ എന്ന് സ്വീഡിഷ് ഭാഷയിൽ വിളിക്കപ്പെടുന്ന ഈ പള്ളി രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇത് രാജ്യത്തെ ഏറ്റവും വലിയ മരം കൊണ്ടുള്ള കെട്ടിടങ്ങളിലൊന്നാണ്. ആയിരക്കണക്കിന് വർഷങ്ങളായി സ്വീഡൻ, നോർവേ, ഫിൻലാൻഡ്, റഷ്യ എന്നിവയുടെ വടക്കൻ പ്രദേശങ്ങൾ സാമി ജനത കുടിയേറ്റ പ്രദേശങ്ങളാണ്.

പ്രധാന തൊഴിൽ വേട്ടയും. ഇന്നിവർ മിക്കവരും റെയിൻഡിയർ വളർത്തലാണ് ജീവിതോപാധിയായി സ്വീകരിച്ചിരിക്കുന്നത്. ഇന്ന്, സാമി ജനസംഖ്യ ഏകദേശം 80,000 മുതൽ 100,000 വരെയാണ്.
യാത്ര ആരംഭിച്ച പ്രഭാതത്തിൽ പള്ളി വികാരി ലെന ജാൻബർഗും ബിഷപ്പ് ആസ നൈസ്ട്രോമും അനുഗ്രഹ പ്രാർഥന നിരവാഹിച്ചു. ഈ പള്ളി ഇപ്പോൾ ദൈവത്തിന്റെ കൈകളിലാണെന്ന് ബിഷപ്പ് പറഞ്ഞതായി സ്വീഡിഷ് പത്രമായ ഡാഗെൻസ് നൈഹെറ്ററിലെ ജോനാസ് ഫ്രോബെർഗ് പറയുന്നു. പള്ളിയുടെ ഈ യാത്രയ്ക്കായി മണിമേട പ്രധാന ഘടനയിൽ നിന്ന് വേർപെടുത്തി പുതിയ ആസ്ഥാനത്ത് യോജിപ്പിക്കുകയാണ് പദ്ധതി. റോഡുകൾ 79 അടി വീതിയിൽ വീതികൂട്ടി, ഒരു വയഡക്റ്റ് പൊളിച്ചുമാറ്റി, കേടുപാടുകൾ സംഭവിക്കാതിരിക്കാൻ പള്ളിയുടെ അത്യപൂർവമായ വർണരചനയുള്ള ഗ്ലാസ് ജനാലകൾ പ്ലൈവുഡ് ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു.
പള്ളിക്ക് ചുറ്റുമുള്ള നിലം തൊഴിലാളികൾ കുഴിച്ചെടുത്തതായി പള്ളി മാറ്റിസ്ഥാപിക്കൽ പദ്ധതി കൈകാര്യം ചെയ്ത എൽകെഎബിയുടെ സ്റ്റെഫാൻ ഹോൾംബ്ലാഡ് ജോഹാൻസൺ ഗാർഡിയനോട് പറഞ്ഞു. തുടർന്ന് രണ്ട് നിര ട്രെയിലറുകൾ ബീമുകൾക്ക് അടിയിൽ സ്ഥാപിച്ചു. 672 ടൺ ഭാരമുള്ള പള്ളി 224 ചക്രങ്ങളുള്ള രണ്ട് പ്രത്യേക വിദൂര നിയന്ത്രിത ഫ്ലാറ്റ് ബെഡ് ട്രെയിലറുകളിൽ ഉയർത്തി ചക്രങ്ങളിൽ കയറ്റി, പള്ളി അതിന്റെ പുതിയ സ്ഥലത്തേക്ക് മണിക്കൂറിൽ ഒരു മൈലിൽ താഴെ വേഗതയിൽ സഞ്ചരിച്ചു.
ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികൾ പൂർത്തിയായെങ്കിലും, 2026 അവസാനം വരെ കിരുണ പള്ളി വീണ്ടും തുറക്കില്ല. പള്ളിയിലെ അവസാന ആരാധന വളരെ ഹൃദ്യമായിരുന്നെന്ന് വികാരി മാധ്യമങ്ങളോട് പറഞ്ഞു. ആ ദിവസം പള്ളിയുടെ വാതില് അടച്ച് പടികൾ ഇറങ്ങുമ്പോൾ ഇനിയുമത് സേവനത്തിനായി തുറക്കാൻ വർഷങ്ങൾ എടുക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. പുതിയ സ്ഥലത്ത്, വാതിൽ തുറക്കുന്നത് എങ്ങനെയിരിക്കുമെന്ന് ഞങ്ങൾക്കറിയില്ല. ശ്രദ്ധാപൂർവ്വം ചിട്ടപ്പെടുത്തിയ അതിന്റെ നീക്കം അനുഗ്രഹീതമായി, ഒരു തടസ്സവുമില്ലാതെ അവസാനിച്ചു
