
വയനാട്: ഷാരോൺ ഫെലോഷിപ്പ് ചർച്ച മലബാർ റീജൻ കൺവെൻഷൻ ഏപ്രിൽ 24 വ്യാഴം മുതൽ 27 ഞായർ വരെ കൽപ്പറ്റ ഷാരോൺ ഓഡിറ്റോറിയത്തിൽ നടക്കും. വ്യാഴം വൈകിട്ട് ആറിന് ഉദ്ഘാടന സമ്മേളനവും വെള്ളിയാഴ്ച പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസും ശനിയാഴ്ച രാവിലെ വനിതാ സമ്മേളനവും ഉച്ചകഴിഞ്ഞ് സിഇഎം സൺഡേസ്കൂൾ സംയുക്ത സമ്മേളനം നടക്കും. ഞായറാഴ്ച പൊതുസഭായോഗത്തോടും കർതൃമേശയോടും കൂടെ സമാപിക്കും.
റീജൻ കോഡിനേറ്റർ പാസ്റ്റർ മാത്യൂസ് ഡാനിയേൽ ഉദ്ഘാടനം നിർവഹിക്കുന്ന കൺവെൻഷനിൽ ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് റീജൻ പ്രസിഡന്റ് പാസ്റ്റർ ഈശോ മാത്യു ഡോക്ടർ കെ മുരളീധർ പാസ്റ്റർ സാം മുഖത്തല പാസ്റ്റർ ജോമോൻ ജോസഫ് നല്ലില തുടങ്ങിയവർ പ്രസംഗിക്കും. ഷാരോൺ കൊയറിനൊപ്പം പാസ്റ്റർമാരായ ഡാനിയേൽ നീലഗിരി സാം ഡാനിയേൽ ലിബിൻ മാത്യു ജോമോൻ ജോസഫ് എന്നിവർ സംഗീത ശുശ്രൂഷ നയിക്കും. അസോസിയേറ്റ് റീജൻ പ്രസിഡന്റ് പാസ്റ്റർ കെ ജെ ജോബ് റീജൻ സെക്രട്ടറി പാസ്റ്റർ ജോയ് ഡേവിഡ് സെന്റർ ശുശ്രൂഷകരായ വി.ഒ ജോസ് എൽദോ പി ജോസഫ് ഷിജു കുര്യൻ എന്നിവർ നേതൃത്വം നൽകും.
