
കോട്ടയം: കൊല്ലാട് ഐ.പി.സി എബനേസർ സഭയുടെ അറുപത്തിയഞ്ചാമത് വാർഷികവും, സ്തോത്രപ്രാർത്ഥനയും ആഗസ്റ്റ് 15, 16, 17 തീയതികളിൽ നടക്കും. 15 ന് വെള്ളിയാഴ്ച്ച 4 മണിക്ക് ഏബനേസർ സംഗമം സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി , തീയതി രാവിലെ നടക്കുന്ന മിഷൻ ആന്റ് യൂത്ത് മീറ്റിംഗിൽ പാസ്റ്റർ ജോയി തോമസ് (ന്യൂഡൽഹി), പാസ്റ്റർ ജിബു തോമസ് എന്നിവർ സന്ദേശംനൽകും. വൈകിട്ട് 4 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കോട്ടയം എം.എൽ.എ. തിരുവഞ്ചൂർ രാധാകൃഷ്ണൻ, റവ.ഡോ. എബി പീറ്റർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സെൻ്റർ ശുശ്രൂഷകർ-ഭാരവാഹികൾ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും കൂടാതെ അറുപത്തിയഞ്ചുവർഷത്തെ ഓർമകളടങ്ങിയ ചരിത്രസ്മരണിക പ്രകാശിപ്പിക്കുന്നതുമാണ്. 17 ന് ഞായറാഴ്ച രാവിലെ 9 ന് വിശുദ്ധ സഭായോഗം, കർത്തൃമേശ എന്നിവ നടക്കും.
പരിപാടികൾക്ക് സഭാശുശ്രൂഷകൻ പാസ്റ്റർ സജി ചെറിയാൻ, ജനറൽ കൺവീനർ പാസ്റ്റർ സാം തോമസ്,ജോൺ വി. വർഗീസ്, പാസ്റ്റർ രെഞ്ചു കെ. തോമസ്, വി.വി. ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകും.
ആറരപതിറ്റാണ്ടു മുൻപ് കൊല്ലാട് എന്ന കൊച്ചു ഗ്രാമത്തിന്റെ ആത്മീയ ഉന്നതിക്കായിട്ട് ചില പ്രിയപ്പെട്ടവരെ ദൈവം എഴുന്നേൽപ്പിച്ചു. പ്ലാംപറമ്പിൽ പി.ഇ ഈശോ, വെട്ടുവേലിൽ പാസ്റ്റർ വി.എം. ചാക്കോ, തന്റെ സഹോദരങ്ങൾ തുടങ്ങിയവരുടെ പ്രവർത്തനഫലമായി കഞ്ഞിക്കുഴി ഫിലദൽഫിയ സഭയിൽ ആരാധിച്ചുകൊണ്ടിരുന്നവർ ആരംഭിച്ച സഭാ കൂടിവരവാണ് ഐ.പി.സി എബനേസർ കൊല്ലാട്. ഐ.പി.സി കോട്ടയം സൗത്ത് സെന്ററിലെ അനുഗ്രഹിക്കപ്പെട്ട ഒരു സഭയാണിത്. വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ, തലയോലപ്പറമ്പ് എബനേസർ ബൈബിൾ കോളജ്, തമിഴുനാട് തേനിയിലെ ഗുഡ്സാം മിഷൻ ഹോസ്പിറ്റൽ, സ്കൂൾ തുടങ്ങിയവയെല്ലാം സഭാംഗങ്ങളായ പ്രിയപ്പെട്ടവരുടെ കാഴ്ചപ്പാടിനാൽ പ്രവർത്തിച്ചുപോരുന്നവയാണ്. ഈ സഭയുടെ അംഗങ്ങളായ നിരവധിമിഷനറിമാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കർത്താവിനുവേണ്ടി അധ്വാനിക്കുന്നു.
