കണ്ണൂർ: ക്രൈസ്തവസമുദായം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുന്നവർക്ക് മാത്രമേ വോട്ടുള്ളൂവെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.
ആവശ്യങ്ങൾ രാഷ്ട്രീയപാർട്ടികളുടെ പ്രകടനപത്രികയിൽ ഉണ്ടായിരിക്കണം.അത് നടപ്പാക്കാനുള്ള ആർജവുമുണ്ടായിരിക്കണം.കത്തോലിക്ക കോൺഗ്രസിന്റെ ജന്മവാർഷിക റാലിയിൽ മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
കേരളത്തിൽ 64 ശതമാനം കർഷകരാണ്. ഇവരുടെ കാര്യം ആരും കാര്യമായി സംസാരിക്കുന്നില്ല. സർക്കാർ ശമ്പളം വാങ്ങുന്നത് 4.8 ശതമാനം ജനവിഭാഗമാണ്. ഇവർക്ക് ശമ്പളം കൊടുക്കാനാണ് സർക്കാർ വരുമാനത്തിന്റെ വലിയഭാഗവും ചെലവഴിക്കുന്നത്. സർക്കാരിനോട് പറയാനുള്ളത് ഒന്നുമാത്രം. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ ഇനി ഒരു സർക്കാരിൻ്റെ ആവശ്യമില്ല. 60 വയസ്സ് കഴിഞ്ഞ എല്ലാ കർഷകർക്കും 5000 രൂപ പെൻഷൻ നൽകാൻ തയ്യാറാകുന്ന മുന്നണികൾക്കായിരിക്കും ക്രൈസ്തവർ വോട്ട് ചെയ്യുക. പെൻഷൻ നൽകാനുള്ള സാഹചര്യവും പരിശോധിക്കും. ആദിവാസികളെസഹായിക്കാൻ കഴിയുന്നില്ലെങ്കിൽ, മലയോര കർഷകരെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ സത്യപ്രതിജ്ഞാലംഘനമാണ് നടത്തുന്നത്.
സഹായിക്കാൻ കഴിയുന്നില്ലെങ്കിൽ, മലയോര കർഷകരെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ സത്യപ്രതിജ്ഞാലംഘനമാണ് നടത്തുന്നത്.
അവരെ സ്വന്തം വളർത്തുമൃഗങ്ങളായി കണക്കാക്കും. കപ്പ തിന്നാൻവന്ന കാട്ടുപന്നിയെ കപ്പകൂട്ടി തിന്നുന്നതാണ് അതിജീവനം. വന്യജീവിസംരക്ഷണ നിയമം ഭേദഗതി ചെയ്യാതെ സർക്കാരിന്റെ ആത്മാർഥത വിശ്വസിക്കില്ല.

