ചിറ്റാർ : ഐപിസി ചിറ്റാർ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും നവംബർ 9 മുതൽ 11 വരെ ചിറ്റാർ നൂറനാട് ബ്രദർ ലാലുവിന്റെ ഭവനാങ്കണത്തിൽ നടക്കും. ഐപിസി കോന്നി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ സാജോ തോണിക്കുഴി, അജി ആന്റണി, പി.സി. ചെറിയാൻ എന്നിവർ പ്രസംഗിക്കും. ഇവാ. ഇമ്മാനുവേൽ കെ. ബി, ബ്രദർ ഡാനിയേൽ ദാസ്, സിസ്റ്റർ ശ്രേയ എൽസ ജിജി എന്നിവർ ഗാനശുശ്രൂഷ നിർവഹിക്കും എല്ലാ ദിവസവും വൈകുന്നേരം 6 മുതലാണ് യോഗങ്ങൾ നടക്കുക. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ആൽബർട്ട് ബി +91 98470708 75

