തിരുവല്ല :മാർത്തോമ്മാ സഭയു ടെ സഭാ പ്രതിനിധി മണ്ഡല യോഗം 27 മുതൽ 29 വരെ തിരു വല്ല ഡോ. അലക്സാണ്ടർ മാർ ത്തോമ്മാ വലിയ മെത്രാപ്പൊലീ ത്ത സ്മാരക ഓഡിറ്റോറിയ ത്തിൽ നടക്കും.
ഡോ. തിയഡോഷ്യസ് മാർ ത്തോമ്മാ മെത്രാപ്പൊലീത്ത യോ ഗത്തിൽ അധ്യക്ഷത വഹിക്കും. സഫ്രഗൻ മെത്രാപ്പൊലീത്തമാ രും സഭാ സ്ഥാനികളും സഭാ കൗൺസിൽ അംഗങ്ങളും മണ്ഡല യോഗത്തിൽ പങ്കെടുക്കും. 2026-29 കാലയളവിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട സഭാ പ്രതിനിധി മണ്ഡലത്തിൻ്റെ ആദ്യ സമ്മേളനമാണിത്.
27ന് 10ന് ആരാധനയോടെ ആരംഭിക്കും. സോണിയ ജോർജ് ധ്യാനപ്രസംഗം നടത്തും. മാർ ത്തോമ്മാ മെത്രാപ്പൊലീത്ത അധ്യക്ഷ പ്രസംഗം നടത്തും.
സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ 2025-26 വർഷത്തെ സഭയുടെ വാർഷിക റിപ്പോർട്ടും സഭയുടെയും സഭാ സ്ഥാപനങ്ങളു ടെയും കണക്കുകളും അവതരിപ്പി ക്കും. 2026-27 വർഷത്തെ ബജറ്റ് ബജറ്റ് അൽമായ ട്രസ്റ്റി അൻ സിൽ സക്കറിയ കോമാട്ട് അവത രിപ്പിക്കും. തുടർന്ന് ചോദ്യോത്ത രവും വിവിധ വിഷയങ്ങളിലുള്ളചർച്ചകളും നടക്കും.
മണ്ഡല യോഗത്തോടനുബ ന്ധിച്ച് ‘സംഘർഷഭരിത ലോക ത്തിലെ സമാധാന നിർമിതി’ എന്ന വിഷയത്തെ ആസ്‌പദമാ ക്കി പ്രത്യേക പഠനവും ചർച്ചക ളും നടക്കും.
28ന് 8ന് തിരുവല്ല സെന്റ് തോ മസ് മാർത്തോമ്മാ പള്ളിയിൽ കുർബാന നടക്കും. തുടർന്ന് മണ്ഡല യോഗത്തിന്റെ വിവിധ സമ്മേളനങ്ങളും പഠന-ചർച്ചക ളും തുടരും. മൂന്നാം ദിവസമായ 29ന് ഉച്ചകഴിഞ്ഞ് ഭദ്രാസന തല ങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുക ളുടെ വോട്ട് എണ്ണൽ നടക്കും. വോട്ടെണ്ണലിന് ശേഷം തിരഞ്ഞെ ടുപ്പ് ഫലം പ്രഖ്യാപിക്കുമെന്ന് റവ.എബി ടി. മാമ്മൻ അറിയിച്ചു.
