മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഈ വർഷത്തെ സൺഡേ സ്കൂൾ ദിനമായി നവംബർ 1 ഞായറാഴ്ച വേർതിരിച്ചിരിക്കുകയാണ്. കേരളത്തിലെ ആയിരത്തോളം സഭകളിൽ അന്നേ ദിവസം കുട്ടികളുടെയും അധ്യാപകരുടെയും വിവിധ പരിപാടികൾ നടക്കുന്നതാണ്.
കുഞ്ഞുങ്ങളുടെ ആത്മീയവും ധാർമ്മികവുമായ വളർച്ചയിൽ സൺഡേ സ്കൂളുകൾ വഹിക്കുന്ന പങ്കിനെ ഓർമ്മിപ്പിക്കുന്നതിനും, ക്രിസ്തീയ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ഈ ദിനം പ്രധാനമായും മാറ്റിവെച്ചിരിക്കുന്നത്.

