ഡാളസ്: ഐ.പി.സി മിഡ് വെസ്റ്റ് റീജിയൺ പി.വൈ.പി. എ പ്രവർത്തനോദ്ഘാടനം ആഗസ്റ്റ് 8 ന് ഡാളസിൽ നടക്കും. റോളറ്റ് സിറ്റിയിലുള്ള ഫിലദൽഫ്യ ചർച്ച് ആരാധനാലയത്തിൽ വൈകിട്ട് 6:30ന് സമ്മേളനം ആരംഭിക്കും. പാസ്റ്റർ സാം വർഗ്ഗീസ് മുഖ്യ സന്ദേശം നൽകും. അനുഗൃഹീത ഗായകനായ ഇമ്മാനുവേൽ കെ.ബി. ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
യുവജന വിഭാഗം ഭാരവാഹികളായ അലൻ ജെയിംസ് (പ്രസിഡന്റ്), ജെസ്റ്റിൻ ജോൺ (വൈസ് പ്രസിഡന്റ്), റോഷൻ വർഗ്ഗീസ്(സെക്രട്ടറി), ലിജോ ജോസഫ്(ജോയിൻറ് സെക്രട്ടറി), സാം രാജൻ(ട്രഷറാർ) എന്നിവർ 2026-29 വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

