കൊട്ടാരക്കര : ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യ അമ്പലക്കര യൂണിറ്റ് ഭാരവാഹികളെ ഷാരോൺ ചർച്ചിൽ കൂടിയ പൊതുയോഗത്തിൽ തിരഞ്ഞെടുത്തു. അഡ്വ. തോമസ് ജോർജ് അധ്യക്ഷനായിരുന്നു. വഴിയിൽ അർദ്ധ പ്രാണനായി കിടക്കുന്ന വ്യക്തിയെ സാന്ത്വനപ്പെടുത്തി മുറിവുകെട്ടുകയാണ് എച്ച്. എം. ഐ. യുടെ പ്രവർത്തനമെന്ന് അദ്ദേഹം പ്രസ്താവിച്ചു. പാസ്റ്റർ റെജി മാത്യു സ്വാഗതം അറിയിച്ചു. കൊല്ലം ഈസ്റ്റ് കോഡിനേഷൻ സെക്രട്ടറി പാസ്റ്റർ ജെറിൽ മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു.ബ്രദർ.കെ എ ബാബു, ബ്രദർ ഡാനിയൽ എം. ബ്രദർ. ജി ജോർജ്ക്കുട്ടി, ബ്രദർ. ജേക്കബ് ജോൺ, പാസ്റ്റർ. എം. എം. ബാബു എന്നിവർ പ്രാർത്ഥിച്ചു. സ്ത്രീകളുടെ മുന്നണി പ്രവർത്തനങ്ങളെക്കുറിച്ച് മിസ്സിസ്. ഏലിയാമ്മ തോമസ് വിശദീകരിച്ചു.

തൃക്കണ്ണ മംഗൽ പ്രയർ സെൽ സെക്രട്ടറി പാസ്റ്റർ.റെജി ജോൺ ധ്യാന സന്ദേശം നൽകി. തുടർന്ന് ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യ അസോസിയേറ്റ് ഡയറക്ടർ ഡോ. പി. സി. തോമസ് ലൂക്കോസ് 19: 1-10 വരെയുള്ള വേദഭാഗത്തെ ആസ്പദമാക്കി യരിഹോവിലൂടെ കടന്നുപോയ യേശുവിനെ ആകാംക്ഷ ഭരിതനായിട്ടാണ് സക്കായി അന്വേഷിച്ചതെന്നും വളർച്ചയിൽ കുറിയവനാകയാൽ ചുറ്റും കൂടി നിന്ന ആളുകൾ നിമിത്തം തനിക്ക് യേശുവിനെ കാണാൻ കഴിഞ്ഞില്ല. പെന്തക്കോസ്ത് കാരായ നാം അതിൻപ്രകാരം കൂട്ടംകൂടി നിൽക്കുന്നത് നിമിത്തം മറ്റുള്ളവർക്ക് യേശു ക്രിസ്തുവിനെ കാണാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം പ്രസംഗിച്ചു.
തുടർന്ന് പ്രയർ സെൽ അംഗങ്ങൾ തങ്ങളെ തന്നെ പരസ്പരം പരിചയപ്പെടുത്തുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രയർ സെൽ കൺവീനർ പാസ്റ്റർ.ഷിജു മാത്യു , സെക്രട്ടറി: പാസ്റ്റർ.എബ്രഹാം കോശി, ജോയിന്റ് സെക്രട്ടറി : ബ്രദർ. ജോയി കെ. ട്രഷറര് : ബ്രദർ. ജോയി പാപ്പച്ചൻ, കമ്മിറ്റി അംഗങ്ങൾ: ബ്രദർ ബാബു ജോൺ,…
രക്ഷാധികാരികളായി പാസ്റ്റർ. എം എം. ബാബു, ബ്രദർ. ദാനിയേൽ. എം. എന്നിവരെ തിരഞ്ഞെടുത്തു.
വാർത്ത :പാസ്റ്റർ. എബ്രഹാം കോശി

