ആസ്ട്രേലിയ: ദി പെന്തെക്കൊസ്ത് മിഷൻ ആസ്ട്രേലിയ സഭയുടെ ന്യൂ കവനന്റ് പെന്തെക്കൊസ്തൽ ചർച്ച് കൺവെൻഷൻ ഒക്ടോബർ 1 വ്യാഴം മുതൽ 4 ഞായർ വരെ വിക്ടോറിയ, സൗത്ത് ജിപ്സ്പ്ലോൻഡ് ഹൈവേ, ഡെവൻ മെഡോസിലുള്ള ന്യൂ കവനന്റ് പെന്തെക്കൊസ്തൽ ചർച്ച് ഹാളിൽ നടക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും. മിഷൻ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും.
ബുധനാഴ്ച വൈകിട്ട് പ്രത്യേക ബൈബിൾ ക്ലാസോടുകൂടെ കൺവെൻഷൻ തുടക്കമാകും. ദിവസവും രാവിലെ 10ന് പൊതു ആരാധന, വെള്ളി, ശനി വൈകിട്ട് 3ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 6ന് സുവിശേഷയോഗം, സമാപന ദിവസമായ ഞായറാഴ്ച മെൽബൺ( ക്ലെറ്റൻ), ഡെവൺമെടോസ്, റോസാനാ, അഡ്ലെയ്ഡ്, ബ്രിസ്ബേൻ, പെർത്ത്, സിഡ്നി, ഡാർവിൻ, പെർത്ത് എന്നിവിടങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്നസംയുക്ത ആരാധന, വൈകിട്ട് മൂന്നിന് യുവതി യുവാക്കൾക്കായി പ്രത്യേക യുവജന സമ്മേളനം എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച രാത്രി യോഗത്തോടെ കൺവെൻഷൻ സമാപിക്കും.
യു.എസ്, ന്യൂസിലാൻഡ്, സിങ്കപൂർ, ഇന്ത്യാ, മലേഷ്യ, ന്യൂസിലാൻഡ്, പി.എൻ.ജി, ഫിജി എന്നിവിടങ്ങളിൽ നിന്നുള്ള വിശ്വാസികളും കൺവെൻഷനിൽ പങ്കെടുക്കും. സെന്റർ പാസ്റ്റർ റോബിൻ ജോഷ്വായും സഹ ശുശ്രൂഷകരും കൺവെൻഷന് നേതൃത്വം നൽകും.
വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു

