ഷാർജ : യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെല്ലോഷിപ് യുഎഇ യുടെ ആഭിമുഖ്യത്തിൽ എക്സൽ വിബിഎസ് മിനിസ്ട്രീസ് ഇന്റർനാഷണൽ നയിക്കുന്ന ത്രിദിന സ്റ്റുഡൻസ് ക്യാമ്പ് ഷാർജ വർഷിപ് സെന്ററിൽ ഇന്ന് ആരംഭിക്കും. ഓഗസ്റ്റ് 21, 22, 23 (വ്യാഴം, വെള്ളി,ശനി) ദിവസങ്ങളിൽ രാവിലെ 09:00 മണി മുതൽ വൈകിട്ട് 04:00 മണി വരെയാണ് ക്യാമ്പ് നടത്തപ്പെടുന്നത്.
‘My Compass – ജീവിത ലക്ഷ്യത്തിലേക്കുള്ള ദിശ’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. അനിൽ ഇലന്തൂർ (എക്സൽ മിനിസ്ട്രീസ് ഫൗണ്ടർ ഡയറക്ടർ), ബ്ലെസ്സൻ തോമസ്(എക്സൽ മിനിസ്ട്രീസ് ഓഫീസ് മാനേജർ), പാസ്റ്റർ റിബി കെന്നത്ത് (ഡയറക്ടർ എക്സൽ വിബിഎസ് ഇന്റർനാഷണൽ), ഡോ.സജി കുമാർ കെ പി (കോട്ടയം), പാസ്റ്റർ ഷിനു തോമസ് (കാനഡ) തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ ക്ലാസുകൾ നയിക്കും. വിവിധ എമിറേറ്റുകളിലെ നിർദ്ദിഷ്ട സ്ഥലങ്ങളിൽ നിന്നും സൗജന്യ ഗതാഗത സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
റവ.ഡോ.കെ ഒ മാത്യു, റവ.ഡോ.വിൽസൻ ജോസഫ്,റവ.ജേക്കബ് വർഗീസ് (പെർമനന്റ് എക്സിക്യുട്ടീവ് മെമ്പേഴ്സ്), പാസ്റ്റർ ജോൺ വർഗീസ് (പ്രസിഡന്റ്),ഡോ. സതീഷ് മാത്യു (വൈസ് പ്രസിഡന്റ്),ബ്ലെസൻ ദാനിയേൽ (സെക്രട്ടറി), പ്രസാദ് ബേബി ജോയിന്റ് സെക്രട്ടറി), ബെന്നി എബ്രഹാം (ട്രഷറാർ),റോബിൻ കീച്ചേരി (ജോയിന്റ് ട്രഷറാർ & മീഡിയ കോർഡിനേറ്റർ),പാസ്റ്റർ ജോൺ മാത്യു (ജനറൽ കോർഡിനേറ്റർ), പാസ്റ്റർ റെജി മാത്യു, പാസ്റ്റർ ബ്ലെസൻ ജോർജ്,പാസ്റ്റർ നിഷാന്ത് എം ജോർജ് (ക്യാമ്പ് കോർഡിനേറ്റേഴ്സ്), ജേക്കബ് ജോൺസൻ, യൂജിൻ കോൺസേര (ഓഡിറ്റേഴ്സ്) എന്നിവരടങ്ങിയ യുപിഎഫ് എക്സിക്യുട്ടീവ് കമ്മറ്റി നേതൃത്വം നൽകും.
