Chicago: Registration for the 40th PCNAK Conference has seen an overwhelming response, with the conference hotel at the Schaumburg Convention Center and three nearby hotels now fully booked by conference attendees, organizers announced.
Due to the unprecedented demand, online registration through the conference website was temporarily suspended. Registration has now been reopened, according to the Registration Committee.

While rooms at the conference hotel are no longer available, the organizing committee is working with the management of nearby hotels to reserve additional rooms for PCNAK participants. Those who still wish to stay at a conference hotel are encouraged to visit CHICAGOPCNAK.ORG to check room availability and make reservations at the special conference rate as additional rooms become available.
The Transportation Committee has also confirmed that complimentary shuttle service will be provided between the conference venue and the designated hotels. In addition, parking at the conference venue will be free for all attendees.
Kurian Philip
National Media Coordinator
847-912-5578

ചിക്കാഗോ പിസിനാക് രജിസ്ട്രേഷനിൽ വൻ തിരക്ക്. നിർത്തിവച്ച രജിസ്ട്രേഷൻ വീണ്ടും പുനരാരംഭിച്ചു
ചിക്കാഗോ: നാല്പതാമത് പിസിനാക് കോൺഫറൻസ് നടക്കുന്ന ഷാംബർഗ് കൺവെൻഷൻ സെന്ററിലുള്ള ഹോട്ടൽ ഉൾപ്പെടെ തൊട്ടടുത്തുള്ള 3 ഹോട്ടലുകൾ പൂർണമായും കോൺഫറൻസിൽ പങ്കെടുക്കുന്നവർക്കായി ബുക്ക് ചെയ്തു കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷനിൽ വൻതിരക്ക് അനുഭവപെട്ടതിനാൽ കഴിഞ്ഞ ദിവസം ഭാഗികമായി നിർത്തിവച്ചിരുന്ന വെബ്സൈറ്റിലൂടെയുള്ള രജിസ്ട്രേഷൻ വീണ്ടും പുനരാരംഭിച്ചതായി രജിസ്ട്രേഷൻ ഭാരവാഹികൾ അറിയിച്ചു. സമ്മേളന സ്ഥലത്തുള്ള ഹോട്ടലിൽ മുറികൾ ലഭ്യമല്ല എങ്കിലും അടുത്തുള്ള ഹോട്ടലുകളിൽ ലഭ്യമാകുന്ന മുറികൾ പിസിനാക്കിനു വേണ്ടി മാറ്റിവെക്കുവാൻ ഹോട്ടൽ മാനേജ്മെന്റിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്
ഇനിയും ഹോട്ടലിൽ താമസിച്ച് കോൺഫറൻസിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ CHICAGOPCNAK. ORGഎന്ന വെബ്സൈറ്റിലൂടെ കോൺഫറൻസ് നിരക്കിൽ മുറികൾ ബുക്ക് ചെയ്യുവാനുള്ള അവസരങ്ങൾ ഉണ്ടായിരിക്കും. സമ്മേളന വേദിയിൽ നിന്ന് ഈ ഹോട്ടലുകളിലേക്കും തിരിച്ചും ഗതാഗതസൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് ട്രാൻസ്പോർട്ടേഷൻ കമ്മിറ്റി അറിയിക്കുന്നു. സമ്മേളന സ്ഥലത്ത് പാർക്കിംഗ് പരിപൂർണ്ണമായും സൗജന്യമായിരിക്കും.
കുര്യൻ ഫിലിപ്പ്
നാഷണൽ മീഡിയ കോർഡിനേറ്റർ
847912 5578

