
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ്
സണ്ടേസ്കൂൾ ഡിപാർട്മെന്റിൻ്റെ
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി
മെഗാ ബൈബിൾ ക്വിസ് സംഘടിപ്പിക്കുന്നു.
സഭാ വിഭാഗ വ്യത്യാസമില്ലാതെ
സണ്ടേസ്കൂൾ വിദ്യാർഥികൾക്ക് പങ്കെടുക്കാം.
ഒരു സഭയിൽ നിന്ന് 18 വയസ്സിൽ താഴെയുള്ള രണ്ടംഗങ്ങൾ വീതമുള്ള രണ്ടു ടീമുകൾക്ക് പങ്കെടുക്കാം.
രജിസ്ട്രേഷൻ ഫീസ് ഒരു ടീമിന് 100 രൂപയാണ്.
സെന്റർ മേഖലാ സംസ്ഥാന തലത്തിൽ മത്സരങ്ങൾ നടക്കും. സെൻ്റർതല പ്രാഥമിക മത്സരങ്ങൾ ജൂലൈ 24ന് കേരളത്തിലെ 90 പരീക്ഷ കേന്ദ്രങ്ങളിലായി നടക്കും.
സെന്ററിൽ നിന്ന് വിജയിക്കുന്ന രണ്ടു ടീമിന് മേഖലയിലേക്കും അവിടെ നിന്ന് വിജയിക്കുന്ന രണ്ടു ടീമിന് സംസ്ഥാന തലത്തിലേക്കും മത്സരിക്കാം.
സെന്റർ വിജയികൾക്ക് മൊമെന്റോയും മേഖലാ വിജയികൾക്ക് ട്രോഫിയും സംസ്ഥാന വിജയികൾക്ക് ക്യാഷ് അവാർഡും ലഭിക്കും.
*ക്യാഷ് അവാർഡ്*
ഒന്നാം സ്ഥാനം : 25,000 രൂപ
രണ്ടാം സ്ഥാനം : 15,000 രൂപ
മൂന്നാം സ്ഥാനം : 10,000 രൂപ
*പുസ്തക ഭാഗങ്ങൾ :*
സെന്റർ തലത്തിൽ:
ലൂക്കോസ് , അപ്പോസ്തല പ്രവർത്തികൾ , എബ്രായർ
മേഖലാ തലത്തിൽ :
ലൂക്കോസ് , അപ്പോസ്തല പ്രവർത്തികൾ , എബ്രായർ, യെശയ്യാവ്
സംസ്ഥാന തലത്തിൽ:
ലൂക്കോസ് , അപ്പോസ്തല പ്രവർത്തികൾ , എബ്രായർ, യെശയ്യാവ്,വെളിപ്പാട് എന്നിവയാണ്.
ഓരോ ഘട്ടത്തിലും ഇരുപത് ചോദ്യങ്ങൾ ഉണ്ടായിരിക്കും.
സെന്റർ തലത്തിൽ ജൂലൈ 24 നും. മേഖലാ തലത്തിൽ ഓഗസ്റ്റ് 15 നും നടക്കും. സംസ്ഥാന തല മത്സരം സെപ്റ്റംബർ 1 ന് സഭാ ആസ്ഥാനമായ മുളക്കുഴ സീയോൻ കുന്നിലാണ് ക്രമീകരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
Br. Sabu George
+91 94462 53940
രജിസ്ട്രേഷന്https://tinyurl.com/cogssmegabiblequiz
