വത്സമ്മ സാം പ്രസിഡന്റ്, ശോശാമ്മ ഉമ്മൻ സെക്രട്ടറി, സാറാമ്മ തോമസ് ട്രഷറർ എന്നിവർ പുതിയ ഭാരവാഹികൾ.
കറുകച്ചാൽ : ഐ പി സി കറുകച്ചാൽ സെന്റർ സോദരി സമാജം ( വുമൺസ് ഫെലോഷിപ്പ് ) ജനറൽ ബോഡി ഐ പി സി ഇടയരിക്കപ്പുഴ സഭാ ഹാളിൽ നടന്നു. സെന്റർ സെക്രട്ടറി പാസ്റ്റർ മാത്യു ഡേവിഡ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരികൾ – പാസ്റ്റർ സാം പി ജോസഫ് ( സെന്റർ മിനിസ്റ്റർ ) മേരിക്കുട്ടി ചെറിയാൻ. പ്രസിഡന്റ് – വത്സമ്മ പി സാം, വൈസ് പ്രസിഡണ്ടുമാർ – ശാന്തി മാത്യു ( ഇടയരിക്കപ്പുഴ), അന്നമ്മ ഫിലിപ്പോസ് ( ഇടയിരിക്കപ്പുഴ ) — സെക്രട്ടറി — ശോശാമ്മ ഉമ്മൻ ( ശാലേം നെടുങ്ങാട പള്ളി), ജോ : സെക്രട്ടറിമാർ — എൽസമ്മ മോനിച്ചൻ ( കണിച്ചുകുളം) അനു എബ്രഹാം ( പാലയ്ക്ക തകിടി)- ട്രഷറർ – സാറാമ്മ തോമസ് ( കണിച്ചുകുളം)

കമ്മറ്റി അംഗങ്ങൾ: ഷീല ജെയിംസ് ( പുളിയാംകുന്ന് ) , കൊച്ചുമോൾ മാത്യു ( കണിച്ചു കുളം), ഏലിയാമ്മ അനിൽ -( നാലുന്നാ ക്കൽ) ജിജി തോമസ് ( മീനടം), പൊന്നമ്മ ജോൺ ( ശാലേം നെടുങ്ങാട പള്ളി)
സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം പി ജോസഫ് ഭരണസമിതിയുടെ തിരഞ്ഞെടുപ്പിന് നേതൃത്വം വഹിക്കുകയും മുഖ്യ സന്ദേശം നൽകുകയും ചെയ്തു.
വൈസ് പ്രസിഡന്റ് പാസ്റ്റർ മാത്യു തോമസ് ആശംസ അറിയിക്കുകയും തിരഞ്ഞെടുക്കപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
രജിസ്റ്റർ ചെയ്ത സഭകളിൽ നിന്നുള്ള പ്രതിനിധികളാണ് പൊതുയോഗത്തിൽ പങ്കെടുത്തത്. പ്രഥമ കമ്മിറ്റി കൂടി പ്രവർത്തന പദ്ധതികൾ തീരുമാനിക്കുന്നതാണ്.
പ്രസിഡണ്ട് വത്സമ്മ പി സാം ആശംസയും കൃതജ്ഞതയും രേഖപ്പെടുത്തുകയും ചെയ്തു.

