ദോഹ:ദോഹ അസംബ്ളീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ തെഹിലിയം എന്ന പേരിൽ സംഗീത ആരാധന നടക്കുന്നു.ഒക്ടോബർ 15 നു വൈകുന്നേരം 07.15PM-09.15പിഎം വരെ ഐഡിസിസി ബിൽഡിങ് നമ്പർ 2 ഹാൾ നമ്പർ 6 ൽ നടക്കുന്ന സംഗീത ആരാധനയിൽ അനുഗ്രഹിത വർഷിപ് ലീഡറും ഗാന രചയിതാവും സംഗീത സംവിദായകനുമായ പാസ്റ്റർ അനിൽ അടൂർ ശുശ്രുഷകൾക്ക് നേതൃത്വം വഹിക്കും. കീബോർഡിസ്റ് സ്റ്റാൻലി എബ്രഹാം, തബലിസ്റ്റ് ഷിനു വെട്ടിയാർ എന്നിവരും ദോഹ AG ക്വയറും ഗാന ശുശ്രുഷകളിൽ പങ്കാളികൾ ആകും. സഭ ശുശ്രുഷകൻ പാസ്റ്റർ റോയ് വര്ഗീസ് ഈ സംഗീത ആരാധനകൾക്ക് അധ്യക്ഷത വഹിക്കും
കൂടുതൽ വിവരങ്ങൾക്ക് :+974 5524 5774, 55362848

