കലയപുരം: ട്രാൻസ്ഫൊർമേഷൻ ഇൻഡ്യ മൂവ്മെന്റ് (TIM) എന്ന മിഷനറി പ്രസ്ഥാനത്തിൻ്റെ ദൈവ ശാസ്ത്രപരീശീലന കേന്ദ്രമായ കലയപുരം ട്രിനിറ്റി ക്രിസ്ത്യൻ കോളേജിന്റെ പ്രിൻസിപ്പലായി റവ. ഡോ. എം. സ്റ്റീഫൻ നിയമിതനായി. ക്രിസ്തീയ എഴുത്തുകാരനും പ്രഭാഷകനും ദൈവശാസ്ത്ര ചിന്തകനുമായ അദ്ദേഹം മണക്കാലാ ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ മുൻ പ്രിൻസിപ്പലായിരുന്നു.

