ഷാർജ : യുപിഎഫ് – യുഎഇ വാർഷിക കൺവെൻഷൻ “റീമാ-2026” നാളെ, ഏപ്രിൽ 27 മുതൽ 29 വരെ വൈകിട്ട് 7:30 മുതൽ 10 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൽ ഹാളിൽ നടക്കും. പാസ്റ്റർ ബി. മോനച്ചൻ, കായംകുളം മുഖ്യ പ്രസംഗനായിരിക്കും. പാസ്റ്റർ സക്കറിയ എബ്രഹാം( പ്രസിഡന്റ് യു. പി.എഫ്) അദ്ധ്യഷത വഹിക്കും.
യു.പിഎഫ് ഗായകസംഘം ഗാനശുശ്രൂഷകൾക്കു നേതൃത്വം കൊടുക്കും. ഫിന്നി രാജു, വിൽസൺ ബേബി,സന്തോഷ് ഈപ്പൻ എന്നിവരുടെ നേതൃത്വത്തിൽ കൺവൻഷൻ വിപുലമായ ക്രമീകരങ്ങൾ പുരോഗമിച്ചു വരുന്നു.

