
ഡാളസ്: ഐപിസി കാൽവറി പെന്തെക്കോസ്തൽ ചർച്ച് 20 വർഷം
പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് കൺവെൻഷനും സെമിനാറും സ്തോത്ര ശുശ്രൂഷയും ഓഗസ്റ്റ് 8 മുതൽ10 വരെ നടക്കും. ജൂലൈ 1 മുതൽ നടന്നു വരുന്ന വിവിധ പ്രോഗ്രാമുകളുടെ സമാപനമായിട്ടാ ണ് കൺവെൻഷനും സെമിനാറും സ്തോത്ര ശുശ്രൂഷയും നടത്തുന്നത്.
പ്രഥമ പാസ്റ്റർ വീയപുരം ജോർജ്ജുകുട്ടി തുടർന്ന് പാസ്റ്റർമാരായ ജോർജ് കുട്ടി, കെ.ജെ. കുര്യാക്കോസ്, റോയി ആന്റണി, ഡോ. ജോൺ കെ. മാത്യുതുടങ്ങിയവർ ശുശ്രൂഷകന്മാരായി സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോൾ സീനിയർ പാസ്റ്റർ തോമസ് യോഹന്നാൻ, അസോ. പാസ്റ്റർ ജെയ് ജോൺ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.
ബോബി തോമസ് സെക്രട്ടറിയായും സിറിൽ ബഞ്ചമിൻ ട്രഷറാരായും പ്രവർത്തിക്കുന്നു.
ആഘോഷങ്ങളുടെ ഭാഗമായുള്ള സമാപന സമ്മേളനത്തിൽ 8 വെള്ളി വൈകുന്നേരം പാസ്റ്റർ ലിബിൻ ഏബ്രഹാം One Generation Away എന്ന വിഷയത്തെക്കുറിച്ചും, 9 ന് രാവിലെ നടക്കുന്ന ഫാമിലി സെമിനാറിൽ പാസ്റ്റർ എറിക് വു്ടർ കമ്മ്യൂണിക്കേഷൻ എന്ന വിഷയത്തെക്കുറിച്ചും വൈകുന്നേരം പാസ്റ്റർ സന്തോഷ് തര്യൻ പ്രഭാഷണവും നടത്തും. 10ന് ഞായറാഴ്ച രാവിലെ ആരാധനയും സ്തോത്ര ശുശ്രൂഷയും നടക്കും.
വാർഷിക പരിപാടികൾക്ക് റെജി & ക്രിസ്റ്റി ജോൺ ദമ്പതികൾ നേതൃത്വം നൽകും.
