ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് റവ ടി ജെ സാമുവേലിന്, അദ്ദേഹം സഭക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 26-3-2026 ന് ബാംഗ്ളൂർ സതേൺ ഏഷ്യ ബൈബിൾ കോളേജ് ഡോക്ടർ ഓഫ് ഡിവിനിറ്റി ഡിഗ്രി നൽകി ആദരിച്ചിരിക്കുന്ന വാർത്ത എല്ലാ ശുശ്രൂഷകന്മാരെയും സഭകളെയും അറിയിക്കുന്നതിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്കു അതിയായ സന്തോഷമുണ്ട്.
പതിനേഴാമത്തെ വയസ്സിൽ ബെഥേൽ ബൈബിൾ കോളേജിൽ ദൈവശാസ്ത്ര പഠനം തുടങ്ങി. തുടർന്ന് അഞ്ചു ദശകങ്ങളായി റവ ടി ജെ സാമുവേൽ അസ്സെംബ്ലിസ് ഓഫ് ഗോഡിലെ ശുശ്രൂഷകനാണ്. പ്രാദേശിക സഭ പാസ്റ്ററായി ആരംഭിച്ച് മലയാളം ഡിസ്ട്രിക്ടിലെയും സൗത്ത് ഇന്ത്യ അസ്സെംബ്ലിസ് ഓഫ് ഗോഡിലെയും അസ്സെംബ്ലിസ് ഓഫ് ഗോഡ് ഓഫ് ഇന്ത്യയുടേയും ഉന്നത പദവികൾ അദ്ദേഹം അലങ്കരിച്ചു.
ഒരു സമർത്ഥനായ ഭരണ കർത്താവു എന്ന നിലയിൽ അദ്ദേഹത്തിൻറെ പാടവം തെളിയിച്ചു. പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ അദ്ദേഹം 23 വർഷം നല്ല അധ്യാപകനായി സേവനം അനുഷ്ടിച്ചു.
പല പുസ്തകങ്ങളുടെ ഗ്രന്ഥ കർത്താവും ഈ അടുത്ത കാലത്തു പ്രസിദ്ധീകരിച്ച “ക്രിസ്തീയ ദൈവശാസ്ത്രം പെന്തക്കോസ്തു വീക്ഷണം” എന്ന ബൃഹത്തായ ഗ്രന്ഥത്തിന്റെ പ്രധാന ശില്പിയും പത്രാധിപരുമാണ് റവ. ടി ജെ സാമുവേൽ.

